Latest News

കെ.എം.സി.സി തലമുറ സംഗമം: നാലര പതിറ്റാണ്ടിന്‍റെ ഓർമകളുമായി അവർ ഒത്തുകൂടി

ദുബൈ: പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഓര്‍മകളുമായി അവര്‍ ഒത്തുകൂടിയപ്പോള്‍ കെ.എം.സി.സി ആസ്ഥാനത്ത് നിറഞ്ഞ സദസിന് അത് വേറിട്ട അനുഭവമായി.[www.malabarflash.com]

അര നൂറ്റാണ്ടോളം പ്രവാസ ജീവിതത്തിന്‍റെ തിരക്ക് പിടിച്ച നാളുകളില്‍ കെ.എം.സി.സി രംഗത്ത് നിറഞ്ഞു നിന്ന പഴയകാല നേതാക്കന്മാരെയും പ്രവര്‍ത്തകരെയുമാണ്‌ യു.എ.ഇ യുടെ നാൽപ്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിന്‍റെയും ദുബൈ കെ.എം.സി.സി നാൽപ്പത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെയും ഭാഗമായി ദുബൈ കെ.എം.സി.സി ആദരിച്ചത്.

തലമുറ സംഗമത്തിൽ 40 വർഷം പിന്നിട്ട 75 പേരെ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.അൽ ബറാഹയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് ഡോ.പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, ഡോ.പി.എ ഇബ്രാഹിം ഹാജി, എ.പി ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീന്‍, പി.കെ അന്‍വര്‍ നഹ,മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ എസ്.ഗഫാർ, ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറർ പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, ഒ.കെ.ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എം.സി.സി സംസ്ഥാന ജില്ലാ മണ്ഡലം നേതാകള്‍ സംബന്ധിച്ചു. സബ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കൺവീനർ പി.വി.ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.