Latest News

കഞ്ചാവും,എല്‍എസ്ഡി സ്റ്റാമ്പുകളുമായി നാല് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവുമായി പാലാരിവട്ടത്ത് നിന്നും മൂന്നു യുവാക്കളും മാരക മയക്കുമരുന്ന് ഇനത്തില്‍പെട്ട എല്‍എസ്ഡി സ്റ്റാമ്പുമായി കളമശേരിയില്‍ നിന്നും മറ്റൊരു യുവാവും പിടിയിലായി.[www.malabarflash.com]

കണ്ണൂര്‍, മോവഞ്ചേരി,റഷീദ് മന്‍സില്‍, മുഹമ്മദ് ഫര്‍സിന്‍, തൃശൂര്‍, ചേലക്കര, മണിചിറയില്‍ ജിതിന്‍ (21), കണ്ണൂര്‍, ചക്കരക്കാലില്‍, സഫീറ മന്‍സില്‍, ഷെബീര്‍ (23),കണ്ണൂര്‍, പയ്യന്നൂര്‍, പെരുമ്പ ,എ സി ഹൗസില്‍, മുഹമ്മദ് ധാക്കിര്‍ (26) എന്നിവരെയാണ് ഡിസ്ട്രിക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫ്)സംഘവും, പാലാരിവട്ടം, കളമശേരി പോലിസും ചേര്‍ന്ന് പിടികൂടിയതത്.

മുഹമ്മദ് ഫര്‍സീനും, ജിതിനും , ഷെബീറും തമിഴ് നാട്ടില്‍ നിന്നും കൊണ്ടു വന്ന കഞ്ചാവ് പാലാരിവട്ടത്തുള്ള പ്രമുഖ ഹോട്ടലില്‍ മുറിയെടുത്ത് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തി വരുകയായിരുന്നു. ഷെബീറിന് തൃക്കാക്കരയില്‍ ലഹരി മരുന്നുകളുമായി പിടികൂടിയതിന് കേസ് നിലവിലുണ്ട്.

കഴിഞ്ഞ ദിവസം കളമശേരിയില്‍ പ്രമുഖ കൊറിയര്‍ സര്‍വീസിലൂടെ വിദേശത്തേക്ക് അയക്കുവാന്‍ ലഭിച്ച കവര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ ഡാന്‍സാഫും കളമശേരി പോലിസും പരിശോധന നടത്തിയപ്പോഴാണ് മാരകമായ ലഹരിയുണ്ടാക്കുന്ന 33 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ പിടികൂടിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊറിയര്‍ വഴി ലഹരിമരുന്ന് അയച്ച മുഹമദ് ധാക്കിറിനെ കണ്ണൂരില്‍ നിന്ന് പിന്നീട് അറസ്റ്റ് ചെയ്തു.
\
വിദ്യാഭ്യാസ കാലത്തു തന്നെ കഞ്ചാവ് ഉപയോഗിച്ചിരുന്ന മുഹമദ് ധാക്കിര്‍ നാല് വര്‍ഷം വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് തിരിച്ച് നാട്ടിലെത്തിയ ഇയാള്‍ ആവശ്യക്കാര്‍ക്ക് ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് ആദ്യകാലത്ത് വിദേശത്ത് പോകുന്നവരുടെ കൈവശം നല്‍കിയും പിന്നീട് കൊറിയര്‍ സര്‍വീസ് മുഖേനയുമാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലും ഡാന്‍സാഫും ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.

കഞ്ചാവും മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടികളാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയസ് സാഖറെയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ക്രിസ്തുമസിനും പുതുവല്‍സരാഘോഷത്തിനും മുന്നോടിയായി വന്‍ തോതില്‍ ലഹരിമരുന്നിന്റെ ഒഴുക്ക് വര്‍ധിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത് തടയാനുള്ള നടപടികളുടെ ഭാഗമായി 100 പോലീസ് ഉദ്യോഗസ്ഥരെ കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്. 

കൊച്ചിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക റെയ്ഡുകളും നടത്തുന്നുണ്ട്. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ എസ് ടി സുരേഷ് കുമാര്‍, ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍, ജോസഫ് സാജന്‍, പാലാരിവട്ടം സബ് ഇന്‍സ്‌പെക്ടര്‍ വി പി സേവ്യര്‍.കളമശേരി എസ് ഐ ഇബ്രാഹിം കുട്ടി എന്നിവരുടെ നേത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. 

പാലാരിവട്ടം, കളമശ്ശേരി പോലിസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.