ഉദുമ: രണ്ടാമത് കെ ടി മുഹമ്മദ് സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടകം തുടങ്ങി. ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് 27 വരെ ദിവസവും രാത്രി ഏഴിന് ബേവൂരി സൗഹൃദ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടകോത്സവത്തിന് തുടക്കമായത്.[www.malabarflash.com]
എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി.
സംസ്ഥാന ലൈബ്രറി കൺസിൽ പി അപ്പുക്കുട്ടൻ ബ്രോഷർ പ്രകാശനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൺസിൽ പി അപ്പുക്കുട്ടൻ ബ്രോഷർ പ്രകാശനം ചെയ്തു.
നാട്ടകം സംസ്ഥാന പ്രസിഡന്റ് രാജ് മോഹൻ നീലേശ്വരം , നാടകം- പ്രതിരോധം അതീജീവനം വിഷയത്തിൽ പ്രഭാഷണം നടത്തി. എൻഎഫ്പിടി ദേശീയ സെക്രട്ടറി പി വി രാജേന്ദ്രൻ, സംസ്ഥാന യുവജന കമീഷൻ അംഗം കെ മണികണ്ഠൻ, എച്ച് വേലായുധൻ, സിദിഖ് കുദ് റോളി എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രചന അബ്ബാസ് സ്വാഗതവും കൺവീനർ കെ വിജയകുമാർ നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തിന്റെ മുന്നോടിയായി നാടക പ്രവർത്തകൻ ബേവൂരിയിലെ എൻ എ കൃഷ്ണൻ സ്മൃതി കൂടാരത്തിൽ നിന്ന് നാടക ജ്യോതി പ്രയാണം ആരംഭിച്ചു.
തുടർന്ന് കെ വി കുഞ്ഞിരാമൻ ദീപശിഖ കൊളുത്തി.
തുടർന്ന് കെ വി കുഞ്ഞിരാമൻ ദീപശിഖ കൊളുത്തി.
വടകര കാഴ്ച കമ്മ്യൂണിക്കേസമിതിഷന്റെ ‘ദൂരം അരികെ’, നാടകം ആദ്യ ദിവസം മത്സരിച്ചു. ചൊവാഴ്ച ആലുവ പ്രഭാത് തിയേറ്റേഴ്സിന്റെ ‘അഴിമുഖം’ 24ന് തിരുവനന്തപുരം വേദവ്യാസ കമ്മ്യൂണിക്കേഷന്റെ ‘മറിമായം, 25ന് ചൈത്രതാര കൊച്ചിയുടെ ‘പുനഃസൃഷ്ടി’, 26ന് കൊച്ചിൻ നടനയുടെ ‘വെള്ളക്കാരൻ’ എന്നീ നാടകങ്ങൾ മത്സരിക്കും.
27ന് വൈകിട്ട് ആറിന് സമാപന സമ്മേളനം കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പി വി കെ പനയാൽ മുഖാതിഥിയാകും. കവി സൂറാബ് സാംസ്‌കാരിക പ്രഭാഷണം നടത്തും. തുടർന്ന് നാടക മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും.
രാത്രി ഏഴിന് കോഴിക്കോട് ആർട്ട് തീയേറ്റേഴ്‌സ് (സിഎടി) അവതരിപ്പിക്കുന്ന ‘ വൃദ്ധവൃക്ഷങ്ങൾ’. നാടകവും ബേവൂരി യുവചേതന ക്ലബിന്റെ കലാ പരിപാടികളും അരങ്ങേറും.
അനുബന്ധ പരിപാടിയായി സംഘടിപ്പിക്കുന്ന സാംസ്കാരിക സായാഹ്നങ്ങളിൽ ഡോ.വി പി പി മുസ്തഫ, രാജ്മോഹൻ നീലേശ്വരം,- വി നൗഷാദ്അരീക്കോട്, സനൽ പാടിക്കാനം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും
No comments:
Post a Comment