Latest News

റിപ്പോര്‍ട്ടിംങ്ങ് തടഞ്ഞ് പോലീസ്‌; മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർ കസ്​റ്റഡിയിൽ

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനി​െട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ പോലീസ്​ കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക്​ ആശുപത്രി പരിസരത്തു നിന്നാണ്​ മാധ്യമപ്രവർത്തകരെ കസ്​റ്റഡിയിലെടുത്ത്​ നീക്കിയത്​.

പോസ്​റ്റ്​മോർട്ടം  വാർത്ത റിപ്പോർട്ട്​ ചെയ്യാനെത്തിയവരെ സിറ്റി പോലീസ്​ കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു.

മീഡിയ വൺ, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 എന്നീ വാർത്താ​ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ്​ കസ്​റ്റഡിയിലായത്​. ​വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതികരണം റിപ്പോർട്ട്​ ചെയ്യുന്നതിനിടെയാണ്​ പോലീസ്​ നടപടി.

മാധ്യമപ്രവർത്തകർ ആശുപത്രി പരിസരത്ത്​ നിന്ന്​ കടന്നുപോകണമെന്ന്​ പോലീസ്​ ആവശ്യപ്പെട്ടു. തുടർന്ന്​ ലൈവ്​ റിപ്പോർട്ടിങ്​ തടസപ്പെടുത്തുകയും ചാനലുകളുടെ കാമറകളും റിപ്പോർട്ടർമാരുടെ മൊബൈൽ ഫോണുകളും പോലീസ്​ പിടിച്ചെടുക്കുകയും ചെയ്​തു.

അംഗീകാരമില്ലാത്ത മാധ്യമപ്രവർത്തകർക്ക്​ മംഗളൂരുവിൽ റിപ്പോർട്ടിങ്​ അനുവദിക്കില്ല. മലയാളി മാധ്യമപ്രവർത്തകർ സംസ്ഥാനം വിട്ടു പോകണമെന്നും പോലീസ്​ ആവശ്യപ്പെട്ടു.

മലയാളി മാധ്യമപ്രവർത്തകർ വൈകുന്നേരം വരെ കമീഷണർ ഓഫീസിൽ ഇരിക്കണം. ഇതിന്​ തയാറല്ലെങ്കിൽ മാധ്യമസംഘത്തെ കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ ​കൊണ്ടുവിടുമെന്നും പോലീസ്​ പറഞ്ഞു. വെൻലോക്​ ആശുപത്രി പരിസരത്ത്​ ശക്തമായ സുരക്ഷയാണ്​ പോലീസ്​ ഒരുക്കിയിക്കുന്നത്​.

കേരളത്തിൽ നിന്നുള്ളവരാണെന്ന് മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയതെന്ന്​ കർണാടക ആഭ്യന്തര മന്ത്രി ബസവ് രാജ ബൊമ്മ ആരോപിച്ചിരുന്നു. മംഗളൂരുവിലെ പോലീസ് സ്റ്റേഷൻ തീവെക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേനയെ ഉപയോഗിച്ചതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വ്യാ​​ഴാ​​ഴ്ച വൈ​​കീ​​ട്ട്​ മം​​ഗ​​ളൂ​​രു ടൗ​​ൺ​​ഹാ​​ൾ പ​​രി​​സ​​ര​​ത്താ​​ണ് പ്ര​​ക്ഷോ​​ഭ​​ക​​ർ​​ക്കു നേരെ പോലീ​​സ് വെ​​ടി​​യു​​തി​​ർ​​ത്ത​​ത്. മം​​ഗ​​ളൂ​​രു കു​​ദ്രോ​​ളി​​യി​​ലെ നൗ​​ഫ​​ൽ (20), ക​​ന്ത​​ക്കി​​ലെ അ​​ബ്​​​ദു​​ൽ ജ​​ലീ​​ൽ (40) എ​​ന്നി​​വരാണ് മരിച്ചത്. വെ​​ടി​​യേ​​റ്റു​​വീ​​ണ ഇ​​വ​​രെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ തൊ​​ട്ട​​ടു​​ത്ത സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.