Latest News

തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: മു​ൻ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്.[www.malabarflash.com]

ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​ർ​ബു​ദ രോ​ഗ​ത്തി​ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ സ​മ​യ​ത്ത് ഭാ​ര്യ​യും മ​ക​നും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന തോ​മ​സ് ചാ​ണ്ടി ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കൊ​ച്ചി​യി​ലാ​യി​രു​ന്നു താ​മ​സം. പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് ഭൂ​മി​വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

1947 ഓഗസ്റ്റ് 29-ന് വി.സി തോമസിന്‍റെയും ഏലിയാമ്മയുടെയും മകനായിട്ടാണ് തോമസ് ചാണ്ടി ജനിച്ചത്. ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്ക്നോളജിയിൽ നിന്നും ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടിയ ശേഷമാണ് അദ്ദേഹം ബിസിനസിലേക്ക് തിരിഞ്ഞത്. ​ഭാര്യ മേഴ്സ്ക്കുട്ടി. ഒരു മകനുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.