Latest News

മംഗളൂരുവിൽ കസ്​റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെ വിട്ടയച്ചു

മംഗളൂരു: ​മംഗളൂരുവിൽ പോലീസ്​ കസ്​റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവർത്തകരെ വിട്ടയച്ചു. കസ്​റ്റഡിയിലെടുത്ത എട്ട്​ മാധ്യമപ്രവർത്തകരെ കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ പോലീസ്​ വാഹനത്തിൽ എത്തിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകരെ കേരള പോലീസിനാണ്​ കൈമാറിയത്​.[www.malabarflash.com]

കർണാടക പോലീസ്​ പിടിച്ചുവെച്ച കാമറയും മൈക്കും തിരികെ നൽകി. മോശമായാണ്​ കർണാടക പോലീസ്​ പെരുമാറിയതെന്ന്​ മാധ്യമ പ്രവർത്തകർ പറഞ്ഞു. ഭക്ഷണവും വെള്ളവും നൽകിയില്ല. പോലീസ്​ വാനിൽ പരസ്​പരം സംസാരിക്കാൻ അനുവദിച്ചില്ലെന്നും ഇവർ വ്യക്​തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനി​െട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെയാണ്​ പോലീസ്​ കസ്​റ്റഡിയി​െലടുത്തത്​. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക്​ ആശുപത്രി പരിസരത്തു നിന്നാണ്​ മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 അടക്കം എ​ട്ടോളം പേരെ കസ്​റ്റഡിയിലെടുത്തത്​

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.