Latest News

"മാനിഷാദ" പ്രതിഷേധ കൂട്ടായ്മ നടത്തി

പള്ളിക്കര: പൗരത്വബിൽ പാസാക്കിയതിലൂടെ രാജ്യത്തെ ഭിന്നിച്ചിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാറെന്നും, പൗരത്വ രജിസ്റ്റർ കേവലം നിയമനിർമാണം മാത്രമല്ല. ന്യൂനപക്ഷങ്ങളെയും, ലോകമെങ്ങുമുള്ള ഇന്ത്യക്കാരെയും ബാധിക്കുന്നതാണെന്നും ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു.[www.malabarflash.com]

പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബേക്കലിൽ സംഘടിപ്പിച്ച 'മാനിഷാദ ' പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.പി.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. 

ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.രാജൻ പെരിയ, സി.കെ അരവിന്ദൻ, ഡോ: ബലറാം നമ്പ്യാർ, ഡി.സി.സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ സുകുമാരൻ പൂച്ചക്കാട്, ചന്തു കുട്ടി പൊഴുതല, വി.ബാലകൃഷ്ണൻ നായർ, വി വി.കൃഷ്ണൻ യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ കെ.കുമാരൻ നായർ, ഗോപാലകൃഷ്ണൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, രാജു കുറിച്ചിക്കുന്ന് ,ദാമോദരൻ വള്ളിയിലുങ്കാൽ, പഞ്ചായത്ത് മെമ്പർമാരായ സുന്ദരൻ കുറിച്ചിക്കുന്ന്, മാധവ ബേക്കൽ, നേതാക്കളായ ടി. മാധവൻ ആലക്കാൽ, ബാലചന്ദ്രൻ നായർ തൂവൾ, കെ.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.