തിരുവനന്തപുരം: ഒരു ചാനലിലെ കുക്കറി ഷോ അവതാരകയും ബ്യൂട്ടി അഡ്വൈസറുമായ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കുറവൻകോണം വിക്രമപുരം ഹിൽ 199ൽ ജാഗി ജോണിനെ (48) ആണ് വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ തിങ്കളാഴ്ച വൈകുന്നേരം കണ്ടത്.[www.malabarflash.com]
ജാഗിയും അമ്മ ഗ്രേസ് ജോണും മാത്രമാണ് വീട്ടിൽ താമസം. ജാഗി വർഷങ്ങളായി ഭർത്താവുമായി ബന്ധം വേർപെട്ടു കഴിയുകയായിരുന്നു.
ജാഗിയുടെ സുഹൃത്ത് നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കോൾ എടുക്കാത്തതിനാൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. അടുക്കളയിൽ തല തറയിലിടിച്ച നിലയിലായിരുന്നു മൃതദേഹം.
പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കാൽ തെറ്റി വീണാണ് അപകടം നടന്നതെന്നു കരുതുന്നു. ചൊവ്വാഴ്ച രാവിലെ മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടം നടത്തും. അസ്വാഭാവിക മരണത്തിനു കേസെടുത്തു.

No comments:
Post a Comment