81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റുകൾ നേടിയാണ് മഹാസംഖ്യം അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങിയപ്പോൾ അവരുടെ സഖ്യത്തിൽ നിന്ന് പിരിഞ്ഞ എജെഎസ്യു മൂന്ന് സീറ്റുകളിലും വിജയിച്ചു. മറ്റുള്ള പാർട്ടികൾ ആറ് സീറ്റുകളിൽ വിജയിച്ചു.
ബിജെപിക്കെതിരായ വൻ വിജയത്തിനു പിന്നാലെ മഹാസഖ്യം, ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്നും അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും ഉറപ്പ് നല്കി.

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കണമെന്നും ജെവിഎം അടക്കമുള്ള ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ക്കണമെന്നും ഹേമന്ത് സോറനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം.
No comments:
Post a Comment