ദുബൈ: സൗജന്യ വോയിസ്-വീഡിയോ കോള്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ടോടോക്ക് ആപ്ലിക്കേഷന്‍ ഇനി യുഎഇയില്‍ ലഭ്യമാകില്ല. ടോടോക്ക് രാജ്യത്ത് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തു കഴിഞ്ഞു. ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാന്‍ പ്രവാസികള്‍ ഉപയോഗിച്ചുവന്നിരുന്ന ആപ്പ് ആയിരുന്നു ടോടോക്ക്.[www.malabarflash.com]
അതേസമയം പ്ലേ സ്റ്റോര്‍ വഴിയും ആപ് സ്റ്റോര്‍ വഴിയും ടോടോക്ക് ലഭിക്കുന്നില്ലെങ്കിലും നിലവില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇപ്പോഴൂം തടസ്സങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ടോടോക്ക് വളരെ പെട്ടെന്നാണ് പ്രവാസികള്‍ക്കിടയില്‍ പ്രിയങ്കരമായത്.
മെസേജ് ചെയ്യാനും 20 പേരെ വരെ ഉള്‍ക്കൊള്ളുന്ന കോണഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വിപിഎന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ഉള്‍പ്പെടെ ചെയ്യാമെന്നതായിരുന്നു ടോടോക്കിന്റെ സവിശേഷത.

No comments:
Post a Comment