ഉദുമ: സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഒരു വർഷക്കാലം നീണ്ടു നിന്ന 15-ാം വാർഷികാഘോഷവും നാടകോത്സവവും സമാപിച്ചു. ജില്ലാ ബ്രൈറി കൗൺസിൽ സെക്രട്ടറി പി വി കെ പനയാൽ ഉദ്‌ഘാടനം ചെയ്‌തു.[www.malabarflash.com]
വെള്ളളക്കാരൻ മികച്ച നാടകം
ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 15 ാം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് കെ ടി മുഹമ്മദ് സ്‌മാരകക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കൊച്ചിൻ നടനയുടെ ‘വെള്ളളക്കാരൻ’ മികച്ച നാടകം.
സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. രണ്ടാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്കുള്ള സമ്മാനദാനം നൽകി. എഴുത്തുകാരൻ സുറാബ് പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രൻ കുട്ടമത്ത്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജില്ലാ കോടതി എജിപി കെ ബാലകൃഷ്‌ണൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സന്തോഷ്‌കുമാർ, റഫീഖ് മണിയങ്ങാനം, വിജയൻ കാടകം, എച്ച് ഉണ്ണികൃഷ്ണൻ, റഫീഖ് കണ്ണിയിൽ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി കൺവീനർ എച്ച് വേലായുധൻ സ്വാഗതവും ശ്രീജ നന്ദിയും പറഞ്ഞു. തുടർന്ന് കോഴിക്കോട് ആർട് തിയറ്ററിന്റെ ‘വൃദ്ധ വൃക്ഷങ്ങൾ‘ നാടകവും യുവചേതന ബേവൂരിയുടെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 15 ാം വാർഷികാഘോഷ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് കെ ടി മുഹമ്മദ് സ്‌മാരകക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ കൊച്ചിൻ നടനയുടെ ‘വെള്ളളക്കാരൻ’ മികച്ച നാടകം.
തിരുവനന്തപുരം വേദവ്യാസ കമ്മ്യൂണിക്കേഷന്റെ ‘മറിമായം’ രണ്ടാമത്തെ നാടകമായി.
മികച്ച സംവിധായകൻ രാജീവൻ മമ്മിളി (വെള്ളക്കാരൻ). രചയിതാവ് പ്രദീപ്‌കുമാർ കാവുന്തറ (വെള്ളക്കാരൻ). മികച്ച നടനായി ജെയിംസ് പാറയ്‌ക്കയെയും (അഴിമുഖത്തിലെ ചാക്കോ), നടിയായി ലക്ഷ്‌മി എൽ നായരെയും (മറിമായത്തിലെ നിർമ്മല) തെരഞ്ഞെടുത്തു.
വിജയൻ കടമ്പേരി ( രംഗപടം, മറിമായം), അനിൽ പേയാട് (ദീപസംവിധാനം, മറിമായം), ഗീതു (പ്രത്യേക ജ്യൂറി പുരസ്‌കാരം) എന്നിവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ. വിജയൻ കെ കാടകം, രാമചന്ദ്രൻ തുരുത്തി, സതീഷ്‌ബാബു കുറ്റിക്കോൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.
No comments:
Post a Comment