തൃശൂർ: ആശുപത്രി, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ വൃദ്ധരായ സ്ത്രീകളോട് പരിചയം നടിച്ച് അവർക്ക് ധനസഹായം നൽകാമെന്ന് പറഞ്ഞ് കളക്ട്രേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി അവർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഊരി വാങ്ങി മുങ്ങുന്ന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.[www.malabarflash.com]
കാസർകോട് ഉപ്പള സ്വദേശി മുഹമദ് മുസ്തഫ (42 )ആണ് തൃശ്ശൂർ സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
വയോധികയായ സ്ത്രീക്ക് ധനസഹായം നൽകാമെന്ന് പറഞ്ഞ് തൃശ്ശൂർ കളക്ട്രേറ്റിലേക്ക് കൂട്ടിക്കൊണ്ട് വന്ന് ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല ഊരി വാങ്ങിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് .
No comments:
Post a Comment