കാസര്‍കോട്: നീലേശ്വരത്ത് ആര്‍എസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു.[www.malabarflash.com]
തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. 40 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
രാജാസ് സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. പഥസഞ്ചലനത്തിന് അനുമതി നല്‍കിയ തീരുമാനത്തിനെതിരേ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
No comments:
Post a Comment