Latest News

ഉള്ളിയുടെ പേരില്‍ മലപ്പുറത്ത് കൂട്ടത്തല്ല്; കൗണ്‍സിലര്‍ക്ക് മര്‍ദനം

മലപ്പുറം: ഉള്ളിയുടെ പേരില്‍ മലപ്പുറത്ത് കൂട്ടത്തല്ല്. റോഡ് സൈഡില്‍ ഉണക്കാനിട്ട ഉള്ളിക്ക് മുകളില്‍ കാര്‍ കയറിയതിന്റെ പേരിലാണ് സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]

തിരൂരങ്ങാടിയിലാണ് സംഭവം. നഗരസഭാ കൗണ്‍സിലര്‍ക്കാണ് മര്‍ദനമേറ്റത്. തിരൂരങ്ങാടി നഗരസഭയിലെ ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ മൊയ്തീന്‍ എന്ന ഇമ്പിച്ചിക്കാണ് മര്‍ദനമേറ്റത്.

ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൗണ്‍സിലര്‍ കാര്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്തപ്പോള്‍ അറിയാതെ ഉള്ളിക്ക് മുകളലൂടെ കയറിയിറങ്ങി. സ്വര്‍ണവിലയുള്ള ഉള്ളി ഇഞ്ചിപ്പരുവമായി. ഇതോടെ കടക്കാരനും മറ്റു രണ്ടുപേരും വന്ന് ആദ്യം അസഭ്യം പറഞ്ഞു. കൗണ്‍സില്‍ തിരിച്ചും പറഞ്ഞു. ഒടുവില്‍ തര്‍ക്കമായി. തര്‍ക്കം പൊല്ലാപ്പായി. ഒടുവില്‍ പോലിസ് പാഞ്ഞെത്തിയാണ് ആള്‍ക്കൂട്ടത്തെ ശാന്തരാക്കിയത്. തന്നെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് കൗണ്‍സിലറുടെ പരാതി.

ചെമ്മാട് പരപ്പനങ്ങാടി റോഡിലുള്ള പച്ചക്കറി മൊത്തവില്‍പ്പന കടക്കാരാണ് റോഡ് സൈഡിലെ നടപ്പാതയില്‍ ഉള്ളി ഉണക്കാനിട്ടത്. മര്‍ദനത്തില്‍ പരുക്കേറ്റ കൗണ്‍സിലര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടി. കൗണ്‍സിലറുടെ പരാതിയെ തുടര്‍ന്ന് മര്‍ദിച്ച മൂന്ന് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.