പാലക്കാട്: ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട്ട് പൗരത്വ നിയമ ഭേദഗതിക്കെതിരേ സിപിഎം കൊണ്ടുവന്ന പ്രമേയത്തെച്ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കൈയാങ്കളി.[www.malabarflash.com]
സിപിഎം അംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാനുമായ അബ്ദുൾ ഷുക്കൂറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുമ്പോൾതന്നെ ബിജെപി കൗണ്‍സിലർ എൻ. ശിവരാജൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രമേയാവതരണത്തിനുശേഷം യുഡിഎഫ് പിന്തുണയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് ഭവദാസ് അറിയിച്ചു.
എന്നാൽ, നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ വികസന കാര്യങ്ങൾ ചർച്ചചെയ്യാനാണ് കൗണ്‍സിൽ കൂടിയതെന്നും അടുത്ത കൗണ്‍സിൽ യോഗത്തിൽ ഇതുസംബന്ധിച്ചു ചർച്ചചെയ്യാമെന്നും അറിയിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. ഉടൻതന്നെ വൈസ് ചെയർമാൻ സി. കൃഷ്ണകുമാറിന്റെയും എൻ. ശിവരാജന്റെയും നേതൃത്വത്തിൽ ബിജെപി കൗണ്‍സിലർമാർ നഗരസഭാധ്യക്ഷയ്ക്കു സുരക്ഷാവലയം സൃഷ്ടിക്കുകയും എൻ. ശിവരാജൻ പ്രമേയം വലിച്ചുകീറുകയും പ്രതിപക്ഷനേതാവായ ഭവദാസിനെ കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തു. ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളും നടന്നു. ഒടുവിൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ കൗണ്‍സിൽ യോഗം അവസാനിപ്പിച്ച് പുറത്തേക്കു പോയി.
ചെയർപേഴ്സണ്‍ ഡയസിൽനിന്ന് ഇറങ്ങിപ്പോയിട്ടും പ്രതിപക്ഷം മുദ്രാവാക്യംവിളിച്ച് ഏറെനേരം ചെയർപേഴ്സണന്റെ ഡയസിനു മുമ്പിൽ നിന്ന ശേഷമാണ് പിരിഞ്ഞു പോയത്.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിൽ തള്ളിക്കളയണമെന്നായിരുന്നു സിപിഎം പ്രമേയം. സിപിഎമ്മിനും യുഡിഎഫിനും അസഹിഷ്ണുതയാണെന്നു ബിജെപിയും ആരോപിച്ചു.

നഗരസഭാ യോഗം പിരിച്ചുവിട്ടതിനുശേഷം യുഡിഎഫ്, സിപിഎം അംഗങ്ങളും ബിജെപിയും വെവ്വേറെ പ്രതിഷേധ പ്രകടനം നടത്തി. 52 അംഗ നഗരസഭയിൽ ബിജെപിക്ക് 24 അംഗങ്ങൾ മാത്രമാണുള്ളത്. പ്രതിപക്ഷം ഒരുമിച്ചാൽ പ്രമേയം പാസാകും.
No comments:
Post a Comment