ബംഗളൂരു: ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ഥ സ്വാമി അന്തരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വിശ്വേശതീര്‍ഥ സ്വാമിയെ പുലർച്ചെ മഠത്തിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ കൂടി ആഗ്രഹപ്രകാരമായിരുന്നു ആശുപത്രിയിൽനിന്ന് മഠത്തിലേക്ക് എത്തിച്ചത്.[www.malabarflash.com]
ഞായറാഴ്ച പുലർച്ചെ മുൻ കേന്ദ്രമന്ത്രി ഉമാഭാരതി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഭൗതികദേഹം ഉഡുപ്പി അജ്ജര്‍ക്കാട് മൈതാനത്ത് പൊതുദര്‍ശനത്തിനുശേഷം സൈനിക ഹെലികോപ്റ്ററില്‍ ബംഗളുരുവിലേക്ക് കൊണ്ടുപോകും. കർണാടകത്തിൽ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഉഡുപ്പി മഠങ്ങളുടെ 498 വര്‍ഷത്തെ ചരിത്രത്തില്‍ അഞ്ചുതവണ പര്യായപീഠം ലഭിച്ച ഏക മഠാധിപതിയാണ് വിശ്വേശതീര്ഥസ്വാമി. 1931 ല്‍ പുട്ടൂരിലെ രാമകുഞ്ജയില് ജനിച്ച അദ്ദേഹം എട്ടാംവയസിലാണ് സന്യാസദീക്ഷ സ്വീകരിച്ചത്.
രാമജന്മഭൂമി പ്രസ്ഥാനവുമായും വിശ്വഹിന്ദു പരിഷത്തുമായും ഗോരാക്ഷാപ്രസ്ഥാനവുമായും അദ്ദേഹം അടുത്തബന്ധം പുലർത്തിയിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ഡിസംബർ 20 ന് ആണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

No comments:
Post a Comment