റിയാദ്: ചരിത്രപരമായ നാല് ഖബറിടങ്ങൾ കണ്ടെത്തിയതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. ഇവയിലൊന്ന് ഹിജറ രണ്ടാം നൂറ്റാണ്ടിലേതും ബാക്കിയുള്ളവ 700 വർഷത്തിലേറെ പഴക്കമുള്ളവയുമാണ്.[www.malabarflash.com]
അൽ അശ്‌റഫ് അവ്‌ഖാഫിന് സമീപം നാല് ഖബറുകൾ കണ്ടെത്തിയതായി സഊദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ് സി ടി എച്ച്) പറഞ്ഞു.
അൽ അശ്‌റഫ് അവ്‌ഖാഫിന് സമീപം നാല് ഖബറുകൾ കണ്ടെത്തിയതായി സഊദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ് സി ടി എച്ച്) പറഞ്ഞു.
സ്മാർട്ട് പാർക്കിംഗ് പദ്ധതിയുടെ ഉത്ഖനനത്തിനിടെയാണ് ഇവ കണ്ടെത്തിയത്. 1288ൽ മരിച്ച ജമാലുദ്ദീൻ അൽ- ജിലാനി എന്ന വ്യക്തിയുടെതാണ് ഖബറിടങ്ങളിൽ ഒന്ന്.
മറ്റൊന്ന് ഇസ്്ലാമിക കലണ്ടർ പ്രകാരം രണ്ടാം നൂറ്റാണ്ടിലേതാണ്. ഖബറിടങ്ങൾ അടുത്ത ദിവസം എസ് സി ടി എച്ച് ഔദ്യോഗികമായി ഏറ്റെടുക്കും.
No comments:
Post a Comment