കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച പിഎസ്സി പരീക്ഷ നടന്ന പല കേന്ദ്രങ്ങളിലും ഉദ്യോഗാര്ഥികളെക്കൊണ്ടു നിര്‍ബന്ധിതമായി പാദരക്ഷകള്‍ അഴിപ്പിച്ചതായി പരാതി.[www.malabarflash.com]
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളോ അധ്യാപകരോ പാദരക്ഷകള്‍ ഉപയോഗിക്കുന്നത് വിലക്കാന്‍ പാടില്ലെന്ന് അടുത്തിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് പിഎസ്സി പരീക്ഷ എഴുതാനായി വന്നവര്‍ക്കു പോലും ചെരുപ്പുകള്‍ വിലക്കിയത്.
കാസര്‍കോട് നഗരത്തോടടുത്ത മൊഗ്രാല്‍-പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുതിയ ബ്ലോക്കില്‍ പരീക്ഷയെഴുതാനെത്തിയ മുഴുവന്‍ പേരോടും നിര്‍ബന്ധമായും ചെരുപ്പും ഷൂസും പുറത്ത് അഴിച്ചുവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി പരീക്ഷയെഴുതാനെത്തിയ യുവതി പറഞ്ഞു.
ടൈൽസ് പതിച്ച ക്ലാസ് മുറികളില്‍ ചെരുപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നാണ് ക്ലാസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക പറഞ്ഞത്. അധ്യാപികയും പാദരക്ഷ പുറത്ത് അഴിച്ചുവച്ചാണ് കയറിയത്. സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് ഇവിടുത്തെ പിടിഎയും വികസനസമിതിയും നേരത്തെ നടപ്പാക്കിയ നിയമമാണെന്നായിരുന്നു മറുപടി.
തണുപ്പേറ്റാല്‍ കാലിന് വേദനയുണ്ടാകുമെന്നു പറഞ്ഞവര്‍ക്കു പോലും ഇളവ് നല്‍കിയില്ല. നഗരത്തിലെ തന്നെ വേറെയും സ്കൂളുകളില്‍ ഇതുതന്നെയായിരുന്നു അവസ്ഥയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
ഗ്രാമവികസന വകുപ്പിനു കീഴില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്കാണ് ജില്ലയില്‍ ശനിയാഴ്ച പിഎസ്സി പരീക്ഷ നടന്നത്. തിരുവനന്തപുരത്തെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്കായി പുറത്തിറക്കിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പരീക്ഷാ നടത്തിപ്പ്.
ഇതിനുപുറമെയാണ് പിഎസ്സി മാര്‍ഗനിര്‍ദേശങ്ങളിലൊന്നും പറയാത്തരീതിയില്‍ പാദരക്ഷയ്ക്കു കൂടി വിലക്കു കൽപ്പിച്ചത്. വാച്ച്, മൊബൈല്‍, പഴ്സ് തുടങ്ങിയവയൊന്നും പരീക്ഷാഹാളിനു സമീപം കൊണ്ടുചെല്ലാന്‍ അനുമതിയില്ലാത്തതുകൊണ്ട് നേരത്തേ പരീക്ഷ നടന്ന മറ്റു ജില്ലകളില്‍ ഉദ്യോഗാര്‍ഥികള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇത്തവണയും ആവര്‍ത്തിച്ചു.
പല പരീക്ഷാകേന്ദ്രങ്ങളിലും വിലക്കുകള്‍ പാലിക്കാന്‍ കാണിച്ച ആത്മാർഥത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉണ്ടായില്ല.
പിഎസ്സിയുടെ നിര്‍ദേശമുണ്ടായിരുന്നിട്ടും മിക്ക പരീക്ഷാകേന്ദ്രങ്ങളിലും ക്ലോക്കുകളോ അരമണിക്കൂര്‍ സമയദൈര്‍ഘ്യത്തില്‍ ബെല്ലടിക്കുന്നതിനുള്ള സംവിധാനമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമയമറിഞ്ഞു നിയന്ത്രിച്ചു പരീക്ഷയെഴുതാന്‍ ഉദ്യോഗാര്ഥികള്ക്കായില്ല. പലയിടത്തും പരീക്ഷാസമയം തീരുമ്പോള്‍ മാത്രമാണ് ബെല്ലടിച്ചത്.
വയനാട്ടില്‍ ക്ലാസ് മുറിയില്‍വച്ച് പെണ്‍കുട്ടി പാമ്പുകടിയേറ്റു മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ ക്ലാസ് മുറികളില്‍ പാദരക്ഷയ്ക്ക് വിലക്കു കൽപ്പിക്കാന് പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അതാത് സ്കൂളുകളുടെ സ്വന്തം നിയമമെന്ന പേരിലാണ് പിഎസ്സി ഉദ്യോഗാര്‍ഥികളില്‍ പോലും നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്നത്.

No comments:
Post a Comment