ന്യൂഡൽഹി: നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ ഈ വർഷവും കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളത്തിനുള്ളത്. നീതി ആയോഗ് 16 സുസ്ഥിര വികസന സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ബിഹാറാണ് സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നിൽ.[www.malabarflash.com]
ഹിമാചൽ പ്രദേശാണ് എസ്ഡിജി സൂചികയിൽ രണ്ടാമത്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന എന്നിവ തുടർന്നുള്ള സ്ഥാനങ്ങളും നേടി. ബിഹാർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡ് ഒന്നാം റാങ്ക് നേടി. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്.
ഒഡീഷ, സിക്കിം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. എന്നാൽ ഗുജറാത്തിന്റെ നിലയിൽ മാറ്റമില്ല. ഒന്നാം സ്ഥാനത്തുള്ള അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നെണ്ണം 12 മേഖലകളിൽ രാജ്യ ശരാശരിയേക്കാൾ തുല്യമോ മികച്ചതോ ആയ സ്ഥാനം നിലനിർത്തുന്നു. മറ്റു രണ്ട് സംസ്ഥാനങ്ങളും 11 മേഖലകളിൽ മുന്നിലാണ്.
മുൻവര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങൾ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

No comments:
Post a Comment