Latest News

നടന്‍ എസ് പി ശ്രീകുമാറും നടി സ്‌നേഹയും വിവാഹിതരായി

സീരിയലുകളിലൂടെ ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരായ എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.[www.malabarflash.com]

ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രിചരിച്ചിരുന്നു.

നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.