Latest News

ഖത്തർ പ്രധാന മന്ത്രിയുമായി സൽമാൻ രാജാവ് കൂടിക്കാഴ്ച നടത്തി

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്കെത്തിയ ഖത്തർ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ നാസർ ബിൻ ഖലീഫ അൽഥാനിയുമായി സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് കൂടിക്കാഴ്ച നടത്തി.[www.malabarflash.com]

ഉച്ചകോടിക്കെത്തിയ വിവിധ രാഷ്ട്ര നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് ഖത്തറിൽ നിന്നെത്തിയ പ്രധാനമന്ത്രിയുമായി സൽമാൻ രാജാവ് കൂടിക്കാഴ്ച നടത്തിയത്.

കൂടാതെ, ഉച്ചകോടിക്കെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ്, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്‌മൂദ്‌ അൽ സൈദ്, ജിസിസി സെക്രട്ടറി ജനറൽ ഡോ: അബ്ദുല്ലത്വീഫ് അൽ സയാനി എന്നിവരുമായും സൽമാൻ രാജാവ് പ്രത്യേകം കൂടിക്കാഴ്ച നടത്തി. 

ജിസിസി ഉച്ചകോടിക്കായി ഖത്തർ ഭരണാധികാരി റിയാദിൽ എത്തുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും അവസാന നിമിഷമാണ് ഖത്തർ പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റിയാദിൽ എത്തിച്ചേർന്നത്. 

ഉച്ചകോടിയിൽ പങ്കെടുക്കാൻ എല്ലാ രാഷ്ട്ര നേതാക്കളെയും സഊദി രാജാവ് നേരിട്ട് ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപരോധം നിലനിൽക്കെ ഖത്തർ അമീർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.