തിരുവനന്തപുരം: ആരാധനാലങ്ങളുടെയും ക്ലബ്ബുകളുടെയും കൈവശമുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചുനൽകുന്ന നിർദേശം മന്ത്രിസഭാ യോഗം ചർച്ച ചെയ്തു.[www.malabarflash.com]
സർക്കാർ നിശ്ചയിക്കുന്ന തുക നൽകാത്ത അധിക ഭൂമി തിരിച്ചെടുക്കുന്നത് അടക്കമുള്ള പൊതുമാനദണ്ഡം രൂപീകരിക്കണമെന്നാണു റവന്യു വകുപ്പ് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച നിർദേശത്തിൽ പറയുന്നത്.
ആരാധനാലയങ്ങളുടേത് അടക്കമുള്ള ഭൂമിയായതിനാൽ ഇക്കാര്യം വിശദമായി പഠിക്കേണ്ടതുണ്ടെന്നു മന്ത്രിമാർ പറഞ്ഞതിനാൽ ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് മന്ത്രിമാർക്കു വിതരണം ചെയ്തു. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യം വീണ്ടും പരിഗണിക്കും.

സംസ്ഥാനം ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കുറച്ചു തുകയെങ്കിലും ഇതുവഴി കണ്ടെത്താനാകുമെന്നും നിർദേശത്തിൽ പറയുന്നു. ശ്മശാനങ്ങൾ, മറ്റു സാമൂഹിക- സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവയുടെ ഭൂമിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലു വിഭാഗങ്ങളായി തിരിച്ചാണു ഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള തുക നിശ്ചയിക്കുക. സ്വാതന്ത്ര്യത്തിനു മുൻപു പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ ഭൂമിയുടെ ന്യായവിലയുടെ പത്തു ശതമാനം തുക ഒടുക്കിയാൽ ഭൂമി പതിച്ചുനൽകും. 1947 ഓഗസ്റ്റ് 15നും കേരളപ്പിറവിക്കും ഇടയ്ക്കുള്ള സമയം പാട്ടത്തിനെടുത്തതോ കൈവശാവകാശം വച്ചു വരുന്നതോ ആയ ഭൂമിയാണെങ്കിൽ ന്യായവിലയുടെ 25 ശതമാനം തുക അടയ്ക്കണം.

1956 നവംബർ ഒന്നിനും 1990 ജനുവരി ഒന്നിനും മധ്യേ കൈവശമുള്ള ഭൂമിയാണെങ്കിൽ ന്യായവില നൽകിയാൽ പതിച്ചു നൽകും. 1990 ജനുവരി ഒന്നിനു ശേഷം പാട്ടത്തിനെടുത്ത ഭൂമിയാണെങ്കിൽ ഇപ്പോഴത്തെ മാർക്കറ്റ് വില നൽകണമെന്നും റവന്യു വകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.
No comments:
Post a Comment