തൃശൂര്‍: പാറമേല്‍പടിയില്‍ എസ്ബിഐ എടിഎമ്മിൽ കവര്‍ച്ച നടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയില്‍. ഒറ്റപ്പാലം സ്വദേശികളായ പ്രജിത്ത്, രാഹുൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകാരാണ് രണ്ടുപേരും. സമാനരീതിയില്‍ ഒറ്റപ്പാലത്തും കവര്‍ച്ചാ ശ്രമം നടന്നിരുന്നു.[www.malabarflash.com]
എടിഎമ്മിന്റെ സമീപത്ത് താമസിക്കുന്നവർ കണ്ടതോടെ മോഷ്ടാക്കള്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കാനയില്‍ കുടുങ്ങിയതോടെ വണ്ടിയും ഉപേക്ഷിച്ചു.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മിന്റെ ഷട്ടറിന്റെ പാതി തുരന്ന് അകത്തു കയറാൻ ശ്രമിക്കുന്നതിനിടെയാണു തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നയാൾ കള്ളന്‍മാരെ കണ്ടത്. പുലര്‍ച്ചെ രണ്ടരയോടെ ശുചിമുറിയില്‍ പോകാന്‍ എഴുന്നേറ്റപ്പോഴാണ് അയല്‍വാസി ഗ്യാസ് കട്ടറിന്‍റെ വെളിച്ചം കണ്ടത്. ഉടനെ, തൊട്ടടുത്തുള്ള വീട്ടുകാരെ വിവരമറിയിച്ചു. വീടുകളില്‍ ലെറ്റ് തെളിഞ്ഞതോടെ കള്ളന്‍മാര്‍ ഗ്യാസ് കട്ടറും മറ്റുപകരണങ്ങളും കാറില്‍ കയറ്റി തിടുക്കത്തില്‍ ഓടിച്ചു പോയി.
മോഷ്ടാക്കള്‍ രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചിരുന്നു. എടിഎം കൗണ്ടറിലെ ക്യാമറയില്‍ പ്ലാസ്റ്ററൊട്ടിച്ചിട്ടുണ്ട്. കാനയില്‍ കുടുങ്ങിയ ഉടനെ അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവറോട് സഹായം തേടി. രോഗിയുമായി പോകുകയായിരുന്നതിനാൽ ഓട്ടോ ഡ്രൈവര്‍ വണ്ടിയിൽ കയറാൻ അനുവദിച്ചില്ല. കള്ളന്‍മാര്‍ നല്ല തൃശൂര്‍ ഭാഷയിലാണ് സംസാരിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

No comments:
Post a Comment