Latest News

എസ് കെ എസ് എസ് എഫ് ജില്ല അദാലത്ത് സമാപിച്ചു

കാസര്‍കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന സംഘടനാ അദാലത്ത് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളായ പടന്ന കാലിക്കടവിലും, ചെർക്കള മദ്റസയിലും, കുമ്പള ഒളയം റിസോൾട്ടിലും ആയി നടന്നു.[www.malabarflash.com]

പടന്ന കാലിക്കടവ് ഹമീദിയ്യ മദ്റസയിൽ കാഞ്ഞങ്ങാട്, നീലേശ്വരം, പെരുമ്പട്ട, തൃക്കരിപ്പൂർ മേഖലകളിലെ ശാഖ ക്ലസ്റ്റർ മേഖല ഭാരവാഹികൾ അദാലത്തിൽ സംബന്ധിച്ചു രേഖകൾ സമർപ്പിച്ച് മെമ്പർഷിപ്പ് കിറ്റ് ഏറ്റ് വാങ്ങി.

സമസ്ത മണ്ഡലം കോഡിനേഷൻ പ്രസിഡണ്ട് ഉസ്താദ് കെ.സി അബൂബക്കർ ബാഖവി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് താജുദ്ദീൻ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ല വർക്കിങ്ങ് സെക്രട്ടറി യൂനസ് ഫൈസി കാക്കടവ് സ്വാഗതം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ പി അശ്റഫ് മൗലവി അദാലത്തിന് നേതൃത്വം നൽകി. മുഹമ്മദലി മൗലവി, റഷീദ് ഫൈസി, സ്വാദിഖ് ഓട്ടപ്പടവ്, ജാഫർ സ്വാദിഖ് മൗലവി കുന്നുംകൈ, സമീർ മാവിലാടം, ഹാഷിം ഓരിമുക്ക് സഈദ് ദാരിമി, സഈദ് അസ്അദി, ഉബൈദ് ഞാണിക്കടവ് തുടങ്ങിയവർ സംബന്ധിച്ചു.

കുമ്പളയിൽ മുഹമ്മദ് ഫൈസി കജ അദ്ധ്യക്ഷത  വഹിച്ചു
സുബൈർ നിസാമി കളത്തൂർ ഉദ്ഘാടനം ചെയ്തു. സിദ്ധിഖ് അസ്ഹരി അദാലത്തിന് നേതൃത്യം നൽകി, ഫാറൂഖ് ദാരിമി കെല്ലമ്പാടി, മുശ്താഖ് ദാരിമി, പി എച്ച് അസ്ഹരി സലാം ഫൈസി പേരാൽ ഇസ്മാഈൽ അസ്ഹരി ബിലാൽ ആരിക്കാടി സംബന്ധിച്ചു.

ചെർക്കളയിൽ ജില്ലാ വൈസ് പ്രസിഡന്റ് മെയ്തു ചെർക്കള അദ്ധ്യക്ഷനായി. ഇസ്മാഈൽ യമാനി ഉദ്ഘാടനം ചെയ്തു. സുഹൈർ അസ്ഹരി
സിദ്ധീഖ് ബെളിഞ്ചം, ഹനീഫ് ഹുദവി ദേലമ്പാടി,  ഖലീൽ ദാരിമി, ജൗഹർ ഉദുമ,  ജമാൽ ദാരിമി,  ഇബ്രാഹിം അസ്ഹരി പള്ളങ്കോട് തുടങ്ങിയവർ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.