ന്യൂഡൽഹി: ചികിത്സയിലിരിക്കെ ഉന്നാവോ പെൺകുട്ടി മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം തുടരുന്നു. സംഭവത്തിൽ കുറ്റക്കാരയവർക്ക് എത്രയും വേഗം ശിക്ഷ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനം നടന്നു. കത്തിച്ച മെഴുകുതിരിയും കൈയിലേന്തിയായിരുന്നു പ്രതിഷേധം.[www.malabarflash.com]
നേരത്തെ, ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പകൽ ഡൽഹിയിലും യുപിയിലുമെല്ലാം വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി 11.40ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു ഉന്നാവോ പെൺകുട്ടിയുടെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണു ലക്നോവിൽനിന്നു ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചത്.
കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറിൽവച്ചായിരുന്നു സംഭവം. ഹരിശങ്കർ ത്രിവേദി, രാം കിഷോർ ത്രിവേദി, ഉമേഷ് ബാജ്പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികൾ. ഇതിൽ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018-ൽ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

No comments:
Post a Comment