Latest News

യു​പി പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

ലക്നൗ: യുപിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫിസറിന്റെ വീട് സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യുപി പോലീസും തമ്മിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ.[www.malabarflash.com]

‘ഞാൻ വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി. ചുറ്റും പോലീസുകാർ ഉണ്ടായിരുന്നു. ഒരു വനിതാ പൊലീസ് എന്റെ കഴുത്തിനു ചുറ്റിപ്പിടിച്ചു.
മറ്റൊരാൾ എന്നെ പുറകിലേക്കു പിടിച്ചു തള്ളി, ഞാൻ താഴെവീണു. അവർ എന്നെ ബലം പ്രയോഗിച്ച് തടഞ്ഞു, മറ്റൊരു വനിത പോലീസ് ഉദ്യോഗസ്ഥ എന്നെ കഴുത്തിനു പിടിച്ച എഴുന്നേൽപ്പിച്ചു’

 യുപിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ശേഷം മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദരാപുരിയുടെ വീട് സന്ദർശിക്കാൻ പോയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തനിക്കു നേരിടേണ്ടി വന്ന ദുരനുഭവത്തെ വിശദീകരിക്കുന്നത് ഇങ്ങനെ.

നടുറോഡിൽ വച്ചാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിക്കു പോലീസിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. ‘ഞാൻ തീരുമാനിച്ച് ഉറപ്പിച്ചതാണ്. പോലീസിന്റെ പീഡനം ഏൽക്കേണ്ടിവന്ന എല്ലാവർക്കും വേണ്ടിയാണു ഞാൻ നിലകൊള്ളുന്നത്. ഇത് എന്റെ സത്യാഗ്രഹമാണ്’– പ്രിയങ്ക പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫിസർ എസ്.ആർ.ദരാപുരിയുടെ വസതിയിലേക്കുള്ള യാത്രാ മധ്യേയാണ് പോലീസ് പ്രിയങ്കയെ തടഞ്ഞത്. പൗരത്വ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 76 കാരനായ ദരാപുരി ഇപ്പോഴും ജയിലിലാണ്.

പോലീസുകാർ തടഞ്ഞതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ പ്രിയങ്ക ഒരു പാർട്ടി പ്രവർത്തകന്റെ ഇരുചക്രവാഹനത്തിനു പിന്നിലിരുന്ന് ദരാപുരിയുടെ വീട്ടിലേക്കു പോയി. സ്കൂട്ടറില്‍ പോയപ്പോഴും പോലീസ് തടഞ്ഞതിനാൽ നടന്നു പോകാൻ തീരുമാനിച്ചു. നടന്നു പോയപ്പോഴാണ് ഇത്തരത്തിൽ കയ്യേറ്റം ചെയ്തതെന്ന് പ്രിയങ്ക പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.