വൈപ്പിൻ: എട്ടുവർഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ എസ്.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി വി.പി. സാനുവും ഗവേഷക വിദ്യാർഥിനി പള്ളിപ്പുറം സ്വദേശിയായ ഗാഥ എം. ദാസും വിവാഹിതരായി. കുഴുപ്പിള്ളി രജിസ്ട്രാർ ഓഫിസിൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്.[www.malabarflash.com]
തുടർന്ന് ചെറായി സഹോദരൻ സ്മാരക ഹാളിൽ സൽകാരവും നടത്തി. ലളിതമായി സംഘടിപ്പിച്ച വിരുന്നിൽ സഹപ്രവർത്തകരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നൂറോളം പേർ പങ്കെടുത്തു. 30 ന് വളാഞ്ചേരിയിൽ വിവാഹ സൽകാരം നടത്തുന്നുണ്ട്.
പള്ളിപ്പുറം വാത്തശ്ശേരി വീട്ടിൽ മുരളീദാസ് ജയലക്ഷ്മി ദമ്പതികളുടെ മകളാണ് ഗാഥ. തിരൂർ ശ്രീ ശങ്കരാചാര്യ സർവകലാശാലയിൽ എം.എസ്.ഡബ്ല്യൂവിന് ഒരുമിച്ചു പഠിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്.
സി.പി.എം മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. സക്കരിയയുടെയും റംലയുടെയും മകനാണ് സാനു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ സി.പി.എം സ്ഥാനാർഥിയായിരുന്നു.

No comments:
Post a Comment