നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ ഇന്ദിരനഗറില്‍ യുവാവ് വെടിയേററ് മരിച്ചത് നായാട്ടിനിടെ സുഹൃത്തിന്റെ കൈയിലുണ്ടായിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. സുഹൃത്ത് അറസ്റ്റിലായി.വിലങ്ങാട് ഇന്ദിരനഗര്‍ സ്വദേശി മണ്ടേപുറം റഷീദ് (33) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച രാത്രി ഒമ്പതരയോടെ പുള്ളിപ്പാറ വനത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു അപകടം.റഷീദിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വളയംതോട്ടിയില് ലിബിന് മാത്യുവിനെ(31) കുറ്റ്യാടി സി ഐ എന്‍. സുനില്‍കുമാര്‍ അറസ്റ്റ്ചെയ്തു.
സംഭവസ്ഥലത്തിന് 200 മീറ്റർ അകലെയുള്ള കാരാല് സലിമിന്റെ വീടിന്റെ പിന്‍ഭാഗത്ത് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ തിരയ്ക്ക് ഉപയോഗിക്കാനുള്ള ഈയ്യക്കട്ട, പൊട്ടാസ്യം, ഗന്ധകം, രണ്ട് ടോര്‍ച്ച് ബാറ്ററി, നായാട്ടിനിടെ തലയിൽ ധരിക്കുന്ന ടോര്‍ച്ച് എന്നിവ പോലീസ് കണ്ടെത്തി.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
20 മീറ്റര്‍ ദൂരെ നിന്നാണ് റഷീദിന് വെടിയേറ്റത്.തുടര്‍ന്ന് ലിബിന് വിവരം സമീപത്തെ വീട്ടിലും മറ്റും അറിയിക്കുകയായിരുന്നു പരിക്കേറ്റ റഷീദിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം അന്വേഷിച്ചതോടെയാണ് വിവരം നാട്ടുകാര്‍ പുറത്തറിയുന്നത്.അപ്പോഴേക്കും ചെവിക്ക് മുകളിലായി വെടിയേറ്റ റഷീദ് മരിച്ചിരുന്നു.
മൃതദേഹം നാട്ടുകാര്‍ കുറ്റ്യാടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറ്റ്യാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മരിച്ച റഷീദിന്റെ പിതാവ് അമ്മദ്. മാതാവ്. ഹാജറ. ഭാര്യ: സറീന. മക്കള്‍: ഹന്ന ഫാത്തിമ, മുഹമ്മദ് (ഒമ്പത് മാസം).

No comments:
Post a Comment