Latest News

ഉദുമ-പള്ളം വിക്ടറി ക്ലബ്ബിന്റെ സഹവാസ ക്യാമ്പ് 18 മുതൽ

ഉദുമ: ജില്ലയില്‍ കലാ കായിക രംഗത്ത് കഴിഞ്ഞ 40 വര്‍ഷമായി പേരെടുത്ത പള്ളം വിക്ടറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അതിന്റെ ഒരു വര്‍ഷം നീണ്ട ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി സഹവാസ ക്യാമ്പ് നടത്തുന്നു.[www.malabarflash.com]

അഞ്ചാം ക്ലാസ്സ് മുതലുള്ള കുട്ടികള്‍ക്കായി നടത്തുന്ന ക്യാമ്പില്‍ സൈബര്‍സെല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ചിത്രപ്രദര്‍ശനം, നാടക കളരി, പാചകം, നക്ഷത്ര പഠനം, ക്യാമ്പ് ഫയര്‍, പ്രഥമ ശുശ്രുഷ, യോഗ തുടങ്ങിയ വിഷയങ്ങളില്‍ ക്യാമ്പില്‍ പരിശീലനം നല്‍കും.

18ന് പകല്‍ രണ്ടു മുതല്‍ 20ന് രാവിലെ വരെ നടത്തുന്ന ക്യാമ്പില്‍ ആദ്യം പേര് നല്‍കുന്ന 150 പേര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായിരിക്കും പ്രവേശനം ലഭിക്കുക. 

19ന് 4ന് നടക്കുന്ന ‘മുത്തശ്ശനും മുത്തശ്ശിയും അമ്മയും അച്ഛനും പിന്നെ ഞാനും’ എന്ന പരിപടിയില്‍ നാട്ടിലെ മുത്തശ്ശി-മുത്തശ്ശന്മാര്‍ക്കും പങ്കെടുക്കാം. 18നും 19നും രാത്രി 7.30ന് നടക്കുന്ന കലാവിരുന്നില്‍ ഏവര്‍ക്കും പങ്കെടുക്കാം. അജിത് സി കളനാടാണ് കോര്‍ഡിനേറ്ററും പരിശീലകനും.

ഫോണ്‍: 9846802780, 9388536745.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.