മുംബൈ: ഗുജറാത്തിലുണ്ടായ സ്‌ഫോടനത്തിന്റെ നടുക്കം വിട്ടുമാറുംമുന്‍പ് മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിലും വന്‍ പൊട്ടിത്തെറി. പാല്‍ഘര്‍ ജില്ലയിലെ ബൊയ്‌സര്‍ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ സ്‌ഫോടനത്തിലാണ് എട്ടോളം പേര്‍ മരിച്ചത്. വൈകീട്ട് 7.20ഓടെയാണ് അപകടം ഉണ്ടായത്.[www.malabarflash.com]
സ്‌ഫോടന ശബദം ഏതാണ് 15 കിലോമീറ്റര്‍ വരെ അകലെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. വന്‍ പ്രകമ്പനമുണ്ടാക്കിയ വലിയ സ്‌ഫോടനമാണ് ഇവിടെയുണ്ടായത്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് ഇവിടെനിന്നും ലഭിക്കുന്ന വിവരം.
മുംബൈ നഗരത്തില്‍ നിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ കോള്‍വാഡ.
അഗ്നിരക്ഷാ സേനയുടെ നിരവധി യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് തുടരുകയാണ്. ഗുജറാത്തിലെ വഡോദരയില്‍ ഉച്ചക്ക് വാതക നിര്‍മാണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു.

No comments:
Post a Comment