ശ്രീനഗർ: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജമ്മുകാഷ്മീർ പോലീസ് ഉദ്യോഗസ്ഥനെ തീവ്രവാദികൾക്കൊപ്പം പിടികൂടി. ജമ്മു-ശ്രീനഗർ ഹൈവേയിൽ രണ്ട് തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇവർ ഡൽഹിയിലേക്ക് പോകുകയായിരുന്നു.[www.malabarflash.com]
അതീവസുരക്ഷാ മേഖലയായ ശ്രീനഗർ വിമാനത്താവളത്തിൽ നിയോഗിക്കപ്പെട്ട ഡിവൈഎസ്പി റാങ്കിലുള്ള ദേവിന്ദർ സിംഗ് ആണ് പിടിയിലായത്. കുൽഗാമിലെ വാൻപോയിൽനിന്നാണ് ഇവരെ പിടികൂടിയത്.
ഹിസ്ബുൾ മുജാഹുദ്ദീൻ തീവ്രവാദി നവീദ് ബാബുവാണ് ദേവിന്ദറിന് ഒപ്പമുണ്ടായിരുന്നത്. തെക്കൻ കാഷ്മീരിൽ ഒക്ടോബറിലും നവംബറിലുമായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഉത്തരവാദിയാണ് നവീദ് ബാബു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ആപ്പിൾ വ്യാപാരികളാണ് ഇയാളുടെ ഇരകളായത്.
നവീദ് ബാബുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്. സഹോദരന് ബാബു ഫോൺ ചെയ്തത് മനസിലാക്കിയാണ് ഇയാൾ എവിടെയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ദേവിന്ദർ രാഷ്ട്രപതിയുടെ മെഡലിനു അർഹനായത്.

No comments:
Post a Comment