Latest News

കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് ദേശീയ പുരസ്‌ക്കാരം

കാസര്‍കോട്: കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന് ഇ ഗവേണന്‍സിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. രാജ്യത്ത് ആദ്യമായി അംഗ പരിമിതര്‍ക്കു വേണ്ടി 'വി ഡിസെര്‍വ് റൈറ്റ് അസിസ്റ്റന്‍സ് റ്റു ദി റൈറ്റ് പേഴ്‌സണ്‍ അറ്റ് ദി റൈറ്റ്' എന്ന പേരില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.[www.malabarflash.com]

രാജ്യത്തെ ജില്ലകളില്‍ നടപ്പാക്കിയ പദ്ധതികളില്‍ ഇ ഗവേണന്‍സിനുള്ള ഗോള്‍ഡന്‍ അവാര്‍ഡിനാണ് ജില്ലാ കളക്ടര്‍ അര്‍ഹനായത്. കാസര്‍കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മാതൃക വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ കളക്ടറെ അഭിനന്ദിച്ചു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.