Latest News

ചട്ടഞ്ചാലില്‍ വീണ്ടും തീപിടുത്തം; പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു

ചട്ടഞ്ചാല്‍: ചട്ടഞ്ചാലില്‍ വീണ്ടുമുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ബുധനാഴ്ച വൈകിട്ടാണ് തീപിടുത്തമുണ്ടായത്.[www.malabarflash.com]

അനധികൃത മണല്‍ക്കടത്തുള്‍പ്പെടെയുള്ള വിവിധ കേസുകളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസും മേല്‍പ്പറമ്പ് പോലീസും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടുത്തമുണ്ടായത്.

വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിയില്ല. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥലമില്ലാത്തതിനാല്‍ ചട്ടഞ്ചാല്‍ ദേശീയപാതക്ക് സമീപം കുറ്റിക്കാടുകള്‍ നിറഞ്ഞ സ്ഥലത്താണ് കൂട്ടിയിടാറുള്ളത്.

ഇതിനുമുമ്പുണ്ടായ തീപിടുത്തങ്ങളില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. വാഹനങ്ങള്‍ക്ക് മനപൂര്‍വം തീവെക്കുന്നതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.