Latest News

അഞ്ചുവർഷ സന്ദർശക വിസ പ്രഖ്യാപിച്ച്​ യു.എ.ഇ

ദുബൈ: വിസ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പലതവണ പോയിവരാവുന്ന അഞ്ചുവർഷ സന്ദർശക വിസയാണ്​ പുതുവർഷത്തിലെ ആദ്യ മന്ത്രിസഭ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി.[www.malabarflash.com]

യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ പുത്തൻ വിസ പ്രഖ്യാപിച്ചത്​.

2020നെ വേറിട്ട വർഷമാക്കാൻ യു.എ.ഇ തീരുമാനിച്ചിട്ടുണ്ടെന്നും 50 വർഷത്തേക്കുള്ള മുന്നേറ്റങ്ങളുടെ തയാറെടുപ്പാണിതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എല്ലാ രാജ്യക്കാർക്കും ഈ വിസ സൗകര്യം ലഭ്യമാവും. ലോക ടൂറിസം ഭൂപടത്തിലെ മികവ്​ കൂടുതൽ ശക്തമാക്കാനും ഇൗ പദ്ധതി സഹായകമാവും.

കഴിഞ്ഞ വർഷവും സന്ദർശകർക്കും നിക്ഷേപകർക്കും പ്രതിഭകൾക്കും കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന വിസ പദ്ധതികൾ യു.എ.ഇ നടപ്പാക്കിയിരുന്നു. മാനുഷിക പരിഗണനക്ക്​ പ്രാധാന്യം നൽകി വിധവകൾക്കും യുദ്ധമേഖലകളിലെ പൗരന്മാർക്കും സവിശേഷ പിന്തുണ നൽകുന്ന വിസയും യു.എ.ഇ നൽകുന്നുണ്ട്​. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.