കാഞ്ഞങ്ങാട്: മാണിക്കോത്ത് മഖാം ഉറൂസ് 7 മുതൽ 13 വരെ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് ഉച്ചയ്ക്ക് ഖത്തീബ് മുഹുയുദ്ധീന്‍ അസ്ഹരിയുടെ മഖാം സിയാറത്തോടെ ഉറൂസ് ആരംഭിക്കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സണ്‍ ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും.[www.malabarflash.com]
തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ ഉദ്ഘാടന സമ്മേളനം നടക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും.
സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷരര്‍ പാലക്കി കുഞ്ഞാമദ് ഹാജി തുടങ്ങി നിരവധി വ്യക്തികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
വൈകീട്ട് നാലു മണിക്ക് ഓള്‍ ഇന്ത്യ ദഫ് കളി മല്‍സരം നടക്കും.
എട്ടിന് രാത്രി എട്ട് മണിക്ക് ബുര്‍ദ്ദ മജ്‌ലിസ് നടക്കും. രാത്രി ഒമ്പത് മണിക്ക് ഉസ്താദ് നവാസ് മന്നാനി പനവൂരിന്റെ മത പ്രഭാഷണം നടക്കും. ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് മജ്‌ലിസുന്നൂറും കൂട്ടു പ്രാര്‍ഥനയും നടക്കും. സയ്യിദ് അല്‍ മശ്ഹൂര്‍ ആറ്റ ക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് ഉസ്താദ് നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.
പത്തിന് വൈകുന്നേരം സ്വാമി ആത്മദാസ് യമി ധര്‍മ്മപക്ഷ(ആര്‍ജിത ഹിന്ദു സമാജം പരമചാര്യന്‍, കരുവാരക്കുണ്ട് മലപ്പുറം ജില്ല), രഘവന്‍(എസ്.ഐ ഹോസ്ദുര്‍ഗ്), റവ.ഫാദര്‍ പീറ്റര്‍ പാറക്കാട്ട് എന്നിവര്‍ സംബന്ധിക്കുന്ന സ്‌നേഹ സദസ് നടക്കും. 8.30ന് സ്മാര്‍ട്ട് ജമാഅത്ത് ലോഞ്ചിംഗും സിംസാറുല്‍ ഹഖ് ഹുദവിയുടെ മത പ്രഭാഷണവും നടക്കും.
11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാണി ക്കോത്ത് മിഫ്താഹുല്‍ ഉലൂം മദ്രസ ഹാളില്‍ മയ്യിത്ത് പരിപാലന ക്ലാസും പ്രാഥമിക ചികില്‍സാ ക്ലാസും നടക്കും. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് ഉസ്താദ് ഖലീല്‍ ഹുദവിയുടെ മത പ്രഭാഷണവും നടക്കും.
12 രാത്രി എട്ട് മണിക്ക് ജലാലിയ്യ റാത്തീബ് ഒമ്പത് മണിക്ക് ഉസ്താദ് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരിയുടെ മത പ്രഭാഷണം
. 13ന്ഉച്ചയ്ക്ക് മൗലീദ് പാരായണം. വൈകീട്ട് അന്നദാനവും നടക്കും.
പത്ര സ മ്മേളനത്തില്‍ മാണിക്കോത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സണ്‍ ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി, ജന.കണ്‍വീനര്‍ മുല്ല ക്കോയ തങ്ങള്‍, ട്രഷറര്‍ ഹംസ മുക്കൂട്, അഷ്‌റഫ് പുഴക്കര, ഷൗക്കത്ത് ലൈഫ് ലൈന്‍,ഷരീഫ് ഫ്രൂട്ട്, അക്ബര്‍ ബദര്‍ നഗര്‍, കരീം കൊളവയല്‍ എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment