പളളിക്കര: കാസർകോട് അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബേക്കൽ ഫോർട്ടിൽ ആരംഭിച്ച കാർഷിക പുഷ്പ ഫല സസ്യ പ്രദർശനം ജനുവരി ഒന്നിന് സമാപിക്കും.[www.malabarflash.com]
വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്യും. വിവിധ പാചക മത്സരം പുഷ്പോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാന വിതരണം നടത്തും.
പായസ മത്സരത്തിൽ ഇന്ദുകല പൈനി നീലേശ്വരം ഒന്നാം സ്ഥാനവും, കെ.പി.സുശീല കൊടക്കാട് രണ്ടാം സ്ഥാനവും, ജൂനിത നീലേശ്വരം മൂന്നാം സ്ഥാനവും നേടി.
കേക്ക് നിർമ്മാണ മത്സരത്തിൽ ജുമൈന നീലേശ്വരം ഒന്നാം സ്ഥാനവും, സിജിന രണ്ടാം സ്ഥാനവും, ജനിത നീലേശ്വരം മൂന്നാം സ്ഥാനവും പങ്കിട്ടു. മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു.
പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇന്ദുകല മഴവിൽ മനോരമ ചാനൽ അത്തം പത്ത് രുചിമേളത്തിൽ ഒന്നാം സ്ഥാനവും, വനിത പൊന്നോണ കാഴ്ച്ചയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കൈപ്രം കൃഷ്ണൻ നായരുടെ മകളാണ്.
പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇന്ദുകല മഴവിൽ മനോരമ ചാനൽ അത്തം പത്ത് രുചിമേളത്തിൽ ഒന്നാം സ്ഥാനവും, വനിത പൊന്നോണ കാഴ്ച്ചയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. കൈപ്രം കൃഷ്ണൻ നായരുടെ മകളാണ്.
പരേതനായ മാധവൻ നായരുടെ ഭാര്യയുമാണ് ഇന്ദുകല. മക്കൾ മിഥുൻ കൃഷ്ണയും, പ്രജ്വൽ കൃഷ്ണയും അമ്മയെ പാചക വിദഗ്ദയിൽ സഹായിക്കുന്നു. കണ്ണൂർ ജില്ലാ ലൈബ്രേറിയയാണ് ഇന്ദുകല.
No comments:
Post a Comment