Latest News

ജന പ്രതിനിധികൾ നിലകൊള്ളേണ്ടത് ഭരണഘടനാ സംരക്ഷണത്തിന്: എസ്.വൈ.എസ് ഖത്തർ - കാസര്‍കോട് ജില്ലാ കമ്മിറ്റി

ദോഹ: "ഇന്ത്യാ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന ഇന്ത്യയുടെ ആത്മാവുൾക്കൊള്ളുന്ന പ്രതിജ്ഞയെ കാറ്റിൽ പറത്തുന്ന സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി നിയമങ്ങളെ ഇന്ത്യൻ ഭരണ ഘടനയും ദേശീയ പൈതൃകത്തെയും മുറുകെ പിടിക്കുന്ന ഇന്ത്യ യിലെ ഒരു ഭരണ സാരഥിക്കും അനുകൂലിക്കുവാനോ നടപ്പിലാക്കുവാനോ കഴിയില്ല.[www.malabarflash.com]

അത്തരുണത്തിൽ അവയെ സർവ്വ ശക്തികളും ഉപയോഗിച്ച് എതിർത്തു തോൽപ്പിക്കാൻ ജന പ്രതിനിധികളും സർവ്വ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ഖത്തർ - കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സയ്യിദ് സിദ്ദിഖ് സഖാഫി അൽ ഹാദി യുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  

അഹ്‌മദ്‌ സഖാഫി ഉൽഘടനം ചെയ്തു. വാർഷിക റിപ്പോർട്ട് അബ്ദുല്ല ദേളി യും വരവ് ചിലവ് അബ്ദുൽ റസാഖ് മുട്ടവും അവതരിപ്പിച്ചു. റിട്ടേർണിംഗ് ഓഫീസർ ഉമ്മർ കുണ്ടുതോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു കെ വി മുഹമ്മദ് മുസ്‌ലിയാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ ബി അബ്ദുല്ല ഹാജി , പാടി അബ്ദുല്ല ഹാജി, ഹാജി നൂർ മുഹമ്മദ് ഉദുമ ആശംസകൾ നേർന്നു , അബ്ദുൽ റസാഖ് മുട്ടം സ്വാഗതവും അബ്ദുന്നാസിർ മിസ്ബാഹി ആദൂർ നന്ദിയും പറഞ്ഞു, 

ഭാരവാഹികള്‍: സയ്യിദ് സിദ്ദിഖ് സഖാഫി അൽ ഹാദി മാണിമൂല (പ്രസിഡന്റ്),  അബ്ദുന്നാസിർ മിസ്ബാഹി ആദൂർ (ജനറൽ സെക്രട്ടറി), ഡി എം മുഹമ്മദ് (ഫിനാൻസ് സെക്രട്ടറി). 

അബ്ദുല്ല ദേളി (സംഘടനാ കാര്യാ പ്രസിഡന്റ്), അബ്ദുൽ റസാഖ് മുട്ടം (വെൽഫേർ പ്രസിഡന്റ്), അബ്ദുൽ സത്താർ ഹാജി ചെമ്പിരിക്ക (സംഘടനാ കാര്യാ സെക്രട്ടറി), സാലിം നാലപ്പാട് (വെൽഫേർ സെക്രട്ടറി)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.