കരിപ്പൂർ: ഈ വർഷത്തെ ഹജ്ജ് ക്വോട്ടയിൽ അധിക ക്വോട്ട ഉൾപ്പെടെ സംസ്ഥാനത്തുനിന്ന് 10,834 പേർക്ക് അവസരം. 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിലും 45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിലും ഉൾപ്പെടെ 2832 പേർക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചു.[www.malabarflash.com]
ബാക്കിയുള്ള 8002 സീറ്റുകളിലേക്ക് ജനറൽ വിഭാഗം അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പ് മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. 1000 പേരുടെ കാത്തിരിപ്പ് പട്ടികയും പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് അവരുടെ രജിസ്ട്രേഡ് മൊബൈല്‍ ഫോൺ നമ്പറിലേക്ക് എസ്.എം.എസ് ലഭിക്കും. പണമടക്കൽ, പാസ്പോർട്ട്, മറ്റു രേഖകള്‍ എന്നിവയുടെ സമര്‍പ്പണം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനുവരി 17ന് ശേഷം അറിയിക്കും.
ഇക്കുറി കേരളത്തിൽനിന്ന് 17 കുട്ടികളുൾപ്പെടെ 26,081 അപേക്ഷകരാണുള്ളത്. ഇതിൽ 1095 പേർ 70 വയസ്സിന് മുകളിലുള്ളവരും 1737 പേർ മഹ്റം (പുരുഷ തുണയില്ലാതെ നാല് പേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവർക്കാണ് നേരിട്ട് അവസരം ലഭിച്ചത്. കേരളത്തിന്റെ മുസ്ലിം ജനസംഖ്യപ്രകാരം 6383 ആണ് യഥാർഥ ക്വോട്ട. അപേക്ഷകർ കുറവായ സംസ്ഥാനങ്ങളിലെ സീറ്റുകൾ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധിക ക്വോട്ട ലഭിച്ചത്.
No comments:
Post a Comment