കൊച്ചി: പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍മന്ത്രി ടി.കെ ഹംസയെ തെരഞ്ഞെടുത്തു . കൊച്ചി വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന തെഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ടി.കെ ഹംസയെ തെരഞ്ഞെടുത്തത്. പിടിഎ റഹീം എംഎല്‍എ ഹംസയുടെ പേര്‍ നിര്‍ദ്ദേശിക്കുകയും കെഎഎംഎ റഹീം പിന്താങ്ങുകയുമായിരുന്നു.[www.malabarflash.com]
വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, റസിയ ഇബ്രാഹീം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു.യുഡിഎഫ് അംഗമായ പി വി അബ്ദുല്‍ വഹാബ് എംപി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഞ്ച് വര്‍ഷമാണ് വഖഫ്
ബോര്‍ഡിന്റെ കാലാവധി.

No comments:
Post a Comment