തൃശൂർ: നടൻ ദിനേശ് എം. മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. ഞായറാഴ്ച രാത്രി തൃശൂരിൽ ഡബ്ബിംഗ് കഴിഞ്ഞു പോകുമ്പോഴായിരുന്നു അപകടം.[www.malabarflash.com]
സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ പത്രപ്രവർത്തകനുമായ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
സംസ്ഥാന പ്രഫഷണൽ നാടകമത്സരത്തിൽ ഇത്തവണ മികച്ച സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് കാൽ നൂറ്റാണ്ടായി പ്രഫഷണൽ നാടകരംഗത്തു സജീവമായിരുന്ന ദിനേശിനു വിവിധ നാടക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു.

സദ്വാർത്ത ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു.
ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ആറാട്ടുപുഴയിൽ നടത്തി.
No comments:
Post a Comment