ഉദുമ: ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ചു യുആർപിസി നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ പാദയാത്ര സംഘടിപ്പിച്ചു. . മാങ്ങാട് ഉദുമ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എം സുധാകരൻ അധ്യക്ഷനായി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.[www.malabarflash.com]
ഉദുമയിൽ സ്വീകരണ യോഗത്തിൽ കെ കസ്തൂരി അധ്യക്ഷയായി. ടി വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പാലക്കുന്നിൽ ഉദയകുമാർ അധ്യക്ഷനായി. വി ദിവാകരൻ സ്വാഗതം പറഞ്ഞു.
ബേക്കൽ ടൗണിൽ സമാപന യോഗം ഡോ. നൗഫൽ ഉദ്ഘാടനം ചെയ്തു. മുജീവ് മാങ്ങാട് അധ്യക്ഷനായി. വി ആർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, പി കുമാരൻ നായർ എന്നിവർ സംസാരിച്ചു.
No comments:
Post a Comment