Latest News

കാസർകോട് സ്വദേശി ദുബൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ദുബൈ: കാസർകോട്  സ്വദേശിയെ ദുബൈയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട്  കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനാണ് (59) മരിച്ചത്.[www.malabarflash.com]

ശനിയാഴ്ച രാത്രി ബര്‍ദുബൈയിലുള്ള താമസസ്ഥലത്തായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ദുബൈയില്‍ മല്‍സ്യവ്യാപാരം നടത്തിവരികയായിരുന്നു ബാലകൃഷണന്‍. 

മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.