Latest News

നിരക്ക്​ കൂട്ടി; റെയിൽവേയുടെ പുതുവർഷ സമ്മാനം

ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വും പ​ണ​ഞെ​രു​ക്ക​വും അ​ല​ട്ടു​ന്ന​വ​ർ​ക്ക്​ റെ​യി​ൽ​വേ​യു​ടെ പു​തു​വ​ത്സ​ര ഇ​രു​ട്ട​ടി. ക​ഴി​ഞ്ഞ അ​ർ​ധ​രാ​ത്രി മു​ത​ൽ ട്രെ​യി​ൻ ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ചു. ദീ​ർ​ഘ​ദൂ​ര മെ​യി​ൽ, എ​ക്​​സ്​​​പ്ര​സ്​ വ​ണ്ടി​ക​ളി​ൽ സെ​ക്ക​ൻ​ഡ്​ ക്ലാ​സ്, സ്ലീ​പ്പ​ർ, ഫ​സ്​​റ്റ്​ ക്ലാ​സ്​ എ​ന്നി​വ​യി​ൽ നി​ര​ക്ക്​ കി.​മീ​റ്റ​റി​ന്​ ര​ണ്ടു പൈ​സ വീ​തം കൂ​ട്ടി.[www.malabarflash.com]

എ.​സി ക്ലാ​സു​ക​ളി​ൽ നാ​ലു പൈ​സ വീ​ത​മാ​ണ്​ വ​ർ​ധ​ന. ഇ​തു​വ​ഴി തി​രു​വ​ന​ന്ത​പു​രം-​ഡ​ൽ​ഹി യാ​ത്ര​ക്ക്​ സ്ലീ​പ്പ​ർ ക്ലാ​സി​ൽ ശ​രാ​ശ​രി 60 രൂ​പ​യും എ.​സി ക്ലാ​സി​ൽ 120 രൂ​പ​യും വ​ർ​ധി​ക്കും. സ​ബ​ർ​ബ​ൻ വ​ണ്ടി​ക​ളി​ൽ നി​ര​ക്ക്​ വ​ർ​ധ​ന​യി​ല്ല. സീ​സ​ൺ ടി​ക്ക​റ്റ്​ നി​ര​ക്കി​ലും മാ​റ്റ​മി​ല്ല.

എ​ന്നാ​ൽ, സെ​ക്ക​ൻ​ഡ്​ ക്ലാ​സ്​ ഓ​ർ​ഡി​ന​റി, സ്ലീ​പ​ർ ക്ലാ​സ്​ ഓ​ർ​ഡി​ന​റി, ഫ​സ്​​റ്റ്​ ക്ലാ​സ്​ ഓ​ർ​ഡി​ന​റി നി​ര​ക്കു​ക​ൾ കി.​മീ​റ്റ​റി​ന്​ ഒ​രു പൈ​സ വീ​തം വ​ർ​ധി​പ്പി​ച്ചു. ഇ​തി​ന​കം ബു​ക്കു ചെ​യ്​​ത ടി​ക്ക​റ്റു​ക​ൾ​ക്ക്​ പു​തി​യ നി​ര​ക്ക്​ ന​ൽ​കേ​ണ്ട​തി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.