Latest News

യു​വ​തി​യെ പ​ട്ടാ​പ്പ​ക​ല്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് ജീ​വ​നൊ​ടു​ക്കി

തിരുവനന്തപുരം: പത്തൊൻപതുകാരിയെ കാമുകൻ വീട്ടിൽ കടന്നുകയറി കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കി.കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിനു സമീപം തുറ്റിയോടാണ് നാടിനെ ഞെട്ടിച്ച സംഭവം.[www.malabarflash.com]  

തുറ്രിയോട് അപ്പുവിലാസം വീട്ടിൽ അജിത്‌കുമാറിന്റെയും സീമയുടെയും മകൾ അഷികയും (അമ്മു) വിളവംകോട് രാമവർമ്മൻചിറ ചെറുകുഴന്തൽകാൽ വീട്ടിൽ മണിയുടെയും രമണിയുടെയും മകൻ അനുവുമാണ് (24) മരിച്ചത്.

ചൊവ്വാഴ്ച  രാവിലെ ഒൻപതരയോടെ സുഹൃത്തിന്റെ ബൈക്കിലെത്തിയ അനു അഷികയുടെ വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. അഷികയുടെ അപ്പൂപ്പൻ അപ്പുവാസു (ചെല്ലപ്പൻ) വീടിന്റെ മുറ്റത്തും അമ്മൂമ്മ ബേബി തുണിവിരിക്കാനായി ടെറസിലുമായിരുന്നു അപ്പോൾ. അപ്പൂപ്പനെ തള്ളിമാറ്റിയ അനു അഷികയുടെ മുറിയിലേക്ക് പാഞ്ഞുകയറി കതകടച്ചു. ഇതു കണ്ടയുടൻ 'അമ്മമ്മേ ഓടിവാ, എന്നെ കൊല്ലാൻ പോകുന്നേ' എന്ന് അഷിക നിലവിളിച്ചു. അതിനിടയിൽ അനു കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഷികയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് അഷികയെ കട്ടിലിൽ തള്ളിയിട്ട ശേഷം അനു സ്വയം കഴുത്ത് മുറിച്ചു. 

അപ്പുവാസു നാട്ടുകാരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി കതക് ചവിട്ടി തുറന്നപ്പോൾ ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നു.
വെള്ളറട പോലീസ് എത്തിയാണ് ഇരുവരെയും കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. അഷിക വീട്ടിൽ വച്ചു തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അനു ആശുപത്രിയിലാണ് മരിച്ചത്. 

പ്ലസ്ടു വരെ പഠിച്ച അനു കൂലിവേലയ്ക്ക് പോയിരുന്നു. അഷിക ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുകയായിരുന്നു. വിദ്യാർത്ഥിയായ അഭിഷേകാണ് അഷികയുടെ സഹോദരൻ. മനുവാണ് അനുവിന്റെ സഹോദരൻ.

മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ബുധനാഴ്ച  രാവിലെ പോസ്റ്റമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വെള്ളറട പോലീസ് കേസെടുത്തു.

അനു ലഹരി ഉപയോഗിക്കുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നെങ്കിലും അഷിക അടുത്തിടെ അടുപ്പം ഉപേക്ഷിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. 

അനു മകളെ ശല്യം ചെയ്യുന്നതായി അഷികയുടെ പിതാവ് എട്ടു മാസം മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. മേലിൽ ശല്യം ചെയ്യില്ലെന്ന് പോലീസിനോടു സമ്മതിച്ച് അന്ന് ഒത്തുതീർപ്പിലെത്തിയതുമാണ്. എന്നാൽ ഇതിനുശേഷം അഷികയും അനുവും വീണ്ടും ബന്ധം തുടർന്നിരുന്നതായി നാട്ടുകാർ പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.