Latest News

"എജ്യുഫെസ്റ്റ് 2020 " കെ എം സി സി കരിയർ ശിൽപശാല ശ്രദ്ദേയമായി

ഷാർജ: മാറി വരുന്ന തൊഴിൽ സാധ്യതകൾക്ക് വിഭ്യാർത്ഥികളെ സജ്ജരാക്കാനും അതിനു സാങ്കേതിക വിദ്യകൾ സ്വയത്തമാക്കാൻ അവരെ പ്രാപ്തരാക്കേണ്ടിയിരിക്കുന്നുവെന്ന് ഷാർജ കെ.എം സി സി സംഘടിപ്പിച്ച കരിയർ ശിൽപശാലയിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു.[www.malabarflash.com]

മെഡിക്കൽ എഞ്ചിനിയറിംഗ് സങ്കൽപത്തിൽ നിന്നും നമ്മുടെ ചിന്തയെ മാറ്റേണ്ടിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപനം ഭാവിയിൽ മാന്വൽ തൊഴിൽ സാധ്യതയ്ക്ക് ഭീഷണിയാണ്. കോഴ്‌സുകൾ തെരഞ്ഞെടുക്കുന്നതിലുമേറെ പ്രാധാന്യമർഹിക്കുന്നതാണ് സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും. ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളിൽ നിന്നും  പുറത്ത് വരുന്ന എഞ്ചിനിയേഴ്ത് തൊഴിൽ മര്‍ക്കററിംഗിന്‌ ഇപ്പോഴും മൂല്യമുണ്ട് .

പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന ഒട്ടനവധി കോഴ്സുകളും സ്ഥാപനങ്ങളും ശിൽപശാലയിൽ പരിചയപ്പെടുത്തി. 

പരിപാടി ഇന്ത്യൻ കോൺസുലർ ജനറൽ വിപുൽ ഉദ്ഘാടനം ചെയ്‌തു. ജീവകാരുണ്യ സാമൂഹിക മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നതോടൊപ്പം ഇത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടി സജീവമായി ഇടപെടുന്നത് സന്തോഷകരമാണെന്ന്‌ സി. ജി പറഞ്ഞു. 

കെ.എം.സി.സി ആക്റ്റി പ്രസി ഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, നിസാര്‍ തളങ്കര, അബ്ദുള്ള മലച്ചേരി സംസാരിച്ചു. ഡോ.സംഗീത് ഇബ്രാഹിം, ആദിത്യന്‍ രാജേഷ്, ഹനൂന അബ്ദുല്‍ റഷീദ്, പ്രശാന്ത് നാരായണ്‍, സുനീഷ്, ക്രിസ് ജേക്കബ്, താഹിര്‍ അഹമ്മദ്എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രാഗ്രാം കോ .ഓർഡിനേറ്റർ വഹാബ് നാട്ടിക സ്വാഗതം പറഞ്ഞു.
എജു ഫെസ്റ്റ് സബ് കമ്മിറ്റിയംഗങ്ങളായ അബ്ദുൽ വഹാബ്,  മുസ്തഫ മുട്ടുങ്ങൽ , അഷ്റഫ് പറത്തക്കാട് , സുബൈർ പള്ളിക്കാൽ, മുഹമ്മദ് മാട്ടുമ്മൽ, അലി വടയം നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.