Latest News

കുണിയയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു

പെരിയ: കുണിയയില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവാവ് ബൈക്കിടിച്ച് മരിച്ചു. കുണിയ അടുക്കയിലെ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദര്‍(40) ആണ് മരിച്ചത്. വെളളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം.[www.malabarflash.com]

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പേവാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേററ ഖാദറിനെ ഉടന്‍ മംഗ്‌ളൂരിവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കണ്ണംകുളം അബ്ദുല്ല ഖദീജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ശറഫുദ്ദീന്‍, ഇര്‍ശാദ് ഹുദവി, സുഹ്‌റാബി, സുമയ്യ, സഹ്‌ല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.