Latest News

പൗരത്വ നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയാണു പുറത്തിറങ്ങിയത്. ഇതോടെ വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തില്‍വന്നു.[www.malabarflash.com] 

പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി. 

ഇസ്‍ലാമിക രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി ബാവുൽ സുപ്രിയോ പ്രതികരിച്ചു. ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സിഎഎ തട്ടിമാറ്റില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങൾക്കു പൗരത്വം നൽകുന്നതിനാണ് സിഎഎ നിയമം പാസാക്കിയത്. ഡിസംബർ 11നാണ് ബിൽ പാര്‍ലമെന്റ് പാസാക്കിയത്. പൗരത്വം നിയമം നടപ്പാക്കുന്നതിൽനിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.