Latest News

ഐ. എന്‍. എല്‍ നേതാവ് കപ്പണ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

പളളിക്കര: ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവ് പൂച്ചക്കാട്ടെ കപ്പണ മുഹമ്മദ് കുഞ്ഞി(73) അന്തരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]

കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗമായിരുന്നു,  മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. 

നിലവില്‍ ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടാണ്.
പരേതരായ കപ്പണ അബ്ദുല്ലയുടെയും മറിയുമ്മയുടെയും മകനാണ്.
ഭാര്യ: ഖദീജ. ടി.കെ, മക്കള്‍: മുംതാസ്, നസീമ, ജുവൈരിയ, റഹ്മത്ത്
മരുമക്കള്‍: അസീസ് കോട്ടിക്കുളം, കെ. പി അമീര്‍, ഇബ്രാഹിം, ശിഹാബ് പൂച്ചക്കാട്.
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ലത്തീഫ്, അബൂബക്കർ, ആത്തിക്ക, ഖദീജ, സുഹറാബി, വഹ്‌ദാബി, മൈമൂന    

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.