തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്ന പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പ്രതിജ്ഞയെടുത്ത് വെള്ളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.[www.malabarflash.com]
പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ത്താണ് പ്ലാസ്റ്റിക്കിനെതിരെ ബോധവല്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചത്.
ക്യാരിബാഗുകള്‍ ഉള്‍പ്പെടെ എല്ലാതരം പ്ലാസ്റ്റിക്കുകളും ഒഴിവാക്കും. നേരത്തെ തുടങ്ങിയ പെന്‍ഫ്രന്റ് പദ്ധതിയിലൂടെ പ്ലാസ്റ്റിക്ക് പേനകള്‍ സമാഹരിക്കും. എസ് പി സി ഹരിത ക്ലബ്ബ് എന്നിവ വഴി ബോധവത്കരണം നടത്തും.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ പി ഉദ്ഘാടനം ചെയ്തു. എം ആര്‍ എസ് സീനിയര്‍ സൂപ്രണ്ട് ബഷീര്‍ പി ബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ വസന്തകുമാര്‍ പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശം നല്‍കി.
ഒലാട്ട് പി എച്ച് സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷൈജ പ്രതിജ്ഞ ചൊല്ലിക്കു#ൊടുത്തു. സജി കെ സ്വാഗത ഗാനം ആലപിച്ചു. രാജശ്രീ പി പ്രസംഗിച്ചു.
No comments:
Post a Comment