Latest News

പുതുവത്സര ദിനത്തിൽ വാഹനപരിശോധന; 340700 രൂപ ഈടാക്കി

കാസർകോട്: ജില്ല മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുതുവത്സരദിനത്തിൽ നടന്ന വാഹനപരിശോധനയിൽ 260 ഓളം വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും 340700/ രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു.[www.malabarflash.com] 

വാഹനപരിശോധന നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്ത് പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും മുന്നറിയിപ്പ് നൽകിയിട്ടാണ് ഇത്രയും വാഹനപരിശോധന കാസർകോട് താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയത്.

 പരിശോധനയിൽ ഹെൽമെറ്റില്ലാതെ വന്ന 83 ആൾക്കാർ ഡ്രൈവർമാർ ഉൾപ്പെടെ അതേപോലെ മൊബൈൽ ഫോൺ ഉപയോഗിച്ച് രണ്ടുപേർ സീറ്റ് ബെൽറ്റ് ഇല്ലാത്ത 27 പേർ ലൈസൻസില്ലാത്ത 15 പേർ ഇൻഷുറൻസ് ഇല്ലാത്ത 20 പേർ പെർമിറ്റില്ലാത്ത ആറു പേർ കൂളിംഗ് ഫിലിം ഉള്ള 14 പേർ സയലൻസർ ആൾട്ടർ ചെയ്ത 12 പേർ അങ്ങനെ 226 ഓളം വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി.

പരിശോധനയിൽ വെള്ളരിക്കുണ്ട് എം. വി. ഐ. വിജയൻ കാഞ്ഞങ്ങാട് എം. വി. ഐ. പ്രസാദ്, കാസർകോട് എം.വി. ഐ. മനു, എൻഫോഴ്‌സ്‌മെന്റ് എം. വി ഐ മാരായ രതീഷ് , വൈകുണ്ഠൻ, എന്നിവർ നേതൃത്വം നൽകി. 

കാഞ്ഞങ്ങാട് ,കാസർകോട്, വെള്ളരിക്കുണ്ട് ഓഫീസുകളിലേയും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെയും എ. എം. വി. ഐ മാരും പരിശോധനയിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.